Site iconSite icon Janayugom Online

നീരാ റാഡിയ കുറ്റക്കാരിയല്ലെന്ന് സിബിഐ

niira radianiira radia

കോര്‍പറേറ്റ് ഇടനിലക്കാരി നീരാ റാഡിയയ്ക്ക് എതിരായ കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചതായി സിബിഐ അറിയിച്ചു. വ്യവസായികള്‍, രാഷ്ട്രീയ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള പ്രമുഖരുമായി നീരാ റാഡിയ നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ ക്രിമിനല്‍ സ്വഭാവമുള്ളവയൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.
നീരാ റാഡിയ നടത്തിയ 5,800 ല്‍ അധികം ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിച്ചുവെന്നും സിബിഐക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി കോടതിയെ അറിയിച്ചു. ഇതിന് ശേ­ഷമാണ് റാഡിയയ്ക്ക് എതിരെ നടന്ന പതിനാല് പ്രാഥമിക അന്വേഷണങ്ങളും അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
2015 ല്‍ സിബിഐ മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ തന്നെ അന്വേഷണത്തില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. തന്റെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ച് പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ നല്‍കിയ ഹര്‍ജിയിലാണ് സിബിഐ മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ മുദ്രവച്ച കവറിലെ ഈ റിപ്പോര്‍ട്ട് ഇത് വരെയും കോടതി പരിഗണിച്ചിരുന്നില്ല. ടാറ്റയുടെ ഹര്‍ജി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്ന വേളയിലാണ് 2015ല്‍ കൈമാറിയ റിപ്പോര്‍ട്ടിലെ ഉള്ളടക്കം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചത്.
അതേസമയം റാഡിയയുടെ വിവാദ ഫോണ്‍ സംഭാഷണങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഹര്‍ജിക്കാരായ സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഫോണ്‍ സംഭാഷണങ്ങളും ആയി ബന്ധപ്പെട്ട് 14 വിഷയങ്ങളില്‍ അന്വേഷണം നടത്താനായിരുന്നു 2013 ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്.
2008 നും 2009 നും ഇടയില്‍ നികുതി വെട്ടിപ്പിനെക്കുറിച്ച് അ­ന്വേഷിക്കുന്നതിന്റെ ഭാഗമായാണ് നീരാ റാഡിയയുടെ ഫോണ്‍ ആദായ നികുതി വകുപ്പ് ചോര്‍ത്തിയത്.

Eng­lish Sum­ma­ry: CBI says Neera Radia is not guilty

You may like this video also

Exit mobile version