Site icon Janayugom Online

ഏപ്രില്‍ ഒന്നിന് മുമ്പ് അധ്യയന വര്‍ഷം ആരംഭിക്കുന്നതിനെതിരെ സിബിഎസ്ഇ

പുതിയ അധ്യയന വര്‍ഷം ഏപ്രില്‍ ഒന്നിന് മുമ്പ് ആരംഭിക്കുന്നതിനെതിരെ സ്കൂളുകള്‍ക്ക് സിബിഎസ്ഇയുടെ മുന്നറിയിപ്പ്. നിരവധി സ്കൂളുകൾ അക്കാദമിക് സെഷൻ ആരംഭിച്ചതിന് പിന്നാലെയാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സിബിഎസ്ഇ) മുന്നറിയിപ്പ് നല്‍കിയത്. കുറഞ്ഞ സമയപരിധിക്കുള്ളിൽ ഒരു വർഷം മുഴുവൻ മൂല്യമുള്ള കോഴ്സ് പൂർത്തിയാക്കാൻ ശ്രമിക്കുന്നത് വിദ്യാർത്ഥികളില്‍ ഉത്ക്കണ്ഠ ഉണ്ടാക്കുമെന്ന് സിബിഎസ്ഇ പറഞ്ഞു. പഠന ജീവിത നൈപുണികൾ, മൂല്യ വിദ്യാഭ്യാസം, ആരോഗ്യം, ശാരീരിക വിദ്യാഭ്യാസം, തൊഴിൽ വിദ്യാഭ്യാസം, സാമൂഹികസേവനം തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികൾക്ക് മതിയായ സമയം നൽകുന്നില്ലെന്ന് ബോർഡ് ചൂണ്ടിക്കാട്ടി. 

Eng­lish Summary;CBSE against start­ing aca­d­e­m­ic year before April 1
You may also like this video

Exit mobile version