Site iconSite icon Janayugom Online

സിബിഎസ്ഇ പത്താം ക്ലാസില്‍ രണ്ട് പരീക്ഷകള്‍ക്ക് അനുമതി

പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷത്തില്‍ രണ്ട് പരീക്ഷ നടത്താന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) അംഗീകാരം. അടുത്ത അധ്യയന വര്‍ഷം മുതലാകും പുതിയ തീരുമാനം നടപ്പില്‍ വരികയെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യഘട്ട പരീക്ഷ ഫെബ്രുവരിയിലാകും നടത്തുക. രണ്ടാംഘട്ട പരീക്ഷ മേയ് മാസത്തിലാകും. രണ്ടാംഘട്ടത്തില്‍ സ്കോര്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പങ്കെടുക്കാം. ബോര്‍ഡ് പരീക്ഷയിലെ സമ്മര്‍ദം കുറയ്ക്കുന്നതിന്റെ ഭാഗമയാണ് പുതിയ പരിഷ്കാരം ഏര്‍പ്പെടുത്തുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണ് പുതുക്കിയ പരീക്ഷാ ക്രമീകരണം നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്ന് സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ് പറഞ്ഞു. ആദ്യ പരീക്ഷാഫലം ഏപ്രിലിലും രണ്ടാമത്തെ ഫലം ജൂണിലും പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശൈത്യകാല വിദ്യാലയങ്ങളില്‍ ഏത് ഘട്ടത്തിലാണ് പരീക്ഷ എഴുതേണ്ടെതെന്ന് തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടാകും. എന്നാല്‍ ഇന്റേണല്‍ അസസ്മെന്റ് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാകും. ശാസ്ത്രം, ഗണിതം, സാമൂഹിക ശാസ്ത്രം, ഭാഷകള്‍ എന്നീ മൂന്നു വിഷയങ്ങളില്‍ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ രണ്ടാംഘട്ടം പരീക്ഷ പ്രയോജനപ്പെടുത്താമെന്നും സന്യാം ഭരദ്വാജ് പറഞ്ഞു.

Exit mobile version