സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാഫലവും പ്രഖ്യാപിച്ചു. 93.66 ശതമാനമാണ് വിജയം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ 0.06 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി സിബിഎസ്ഇ അറിയിച്ചു. വിജയശതമാനത്തില്‍ ആൺകുട്ടികളെ അപേക്ഷിച്ച് 2.37 ശതമാനത്തിന്റെ വര്‍ധനയാണ് പെണ്‍കുട്ടികള്‍ രേഖപ്പെടുത്തിയത്. വിജയിച്ചവരില്‍ 95% പെണ്‍കുട്ടികളും 92.63 ശതമാനം ആൺകുട്ടികളുമാണ്.
പ്ലസ്ടു ഫലവും രാവിലെ പ്രഖ്യാപിച്ചിരുന്നു. 88.39 ആണ് വിജയശതമാനം. 16,92,794 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 14,96,307 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70 ശതമാനം ആൺകുട്ടികളുമാണ്.

