Site iconSite icon Janayugom Online

സിബിഎസ് ഇ പരീക്ഷ തീയതി പ്രഖ്യാപിച്ചു

സിബിഎസ്ഇ 10,12 ക്ലാസുകളിലെ പൊതു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2025 ഫെബ്രുവരി 15‑ന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷ മാർച്ച് 18‑നും പ്ലസ്ടു പരീക്ഷ ഏപ്രിൽ നാലിനും അവസാനിക്കും.

പരീക്ഷാ ടൈംടേബിള്‍ cbse.gov.in ബൈബ് സൈറ്റില്‍ ലഭ്യമാണ്. ആദ്യമായാണ് പരീക്ഷയ്ക്ക് 86 ദിവസം മുമ്പേ തീയതി പ്രഖ്യാപിക്കുന്നത്. പ്രാക്ടിക്കൽ പരീക്ഷകളുടെ തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പത്താം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ 2025 ജനുവരി ഒന്നിനും 12-ാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 15‑നും ആരംഭിക്കും.

Exit mobile version