പത്ത്, പ്ലസ് ടു ക്ലാസുകളിലേക്ക് ഒന്നാം ടേം പരീക്ഷ ഓഫ്‌ലൈനായി നടപ്പാക്കുന്നതിനുള്ള മാര്‍ഗരേഖ സിബിഎസ്ഇ പുറത്തിറക്കി. നവംബര്‍ 16 മുതല്‍ പ്ലസ് ടു പരീക്ഷയും 17 മുതല്‍ പത്താം ക്ലാസ് പരീക്ഷയും ആരംഭിക്കും.
പത്താം ക്ലാസിലെ ഒന്‍പത് വിഷയങ്ങളിലും പ്ലസ് ടുവിലെ 19 വിഷയങ്ങളിലുമാണ് ഓഫ്‌ലൈന്‍ പരീക്ഷ നടക്കുക. ശരിയുത്തരം അടയാളപ്പെടുത്തുന്നതിനുള്ള സിബിഎസ്ഇ ബോര്‍ഡിന്റെ ഒപ്റ്റിക്കല്‍ മാര്‍ക്ക് റീഡര്‍ ഷീറ്റുകള്‍ സ്‌കൂളുകള്‍ പ്രിന്റ് എടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണം.
പരീക്ഷ എഴുതിയതിന് ശേഷം വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഒഎംആര്‍ ഷീറ്റുകള്‍ സ്‌കൂളുകള്‍ സിബിഎസ്ഇ പോര്‍ട്ടലിലേക്ക് അപ്‌ലോഡ് ചെയ്യണം.90 മിനിട്ട് സമയമാണ് പരീക്ഷയെഴുതാന്‍ അനുവദിച്ചിരിക്കുന്നത്. ഇത്തവണ അധികമായി 30 മിനിട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.
english summary;CBSE guidelines released for the first term exam
you may also like this video;