Site icon Janayugom Online

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷ ഓഫ്‌ലൈന്‍ ആയി നടത്തും; ഹര്‍ജി സുപ്രീം കോടതി തള്ളി

സിബിഎസ്ഇ ഉള്‍പ്പെടെ വിവിധ ബോര്‍ഡുകള്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് നടത്തുന്ന പരീക്ഷ ഓഫ്‌ലൈന്‍ ആയി നടത്തുന്നതിന് എതിരായി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.

പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തെറ്റായ സന്ദേശം നല്‍കുന്നതാണ് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ പ്രത്യേക ആനുകൂല്യം നല്‍കിയത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

കോവിഡ് സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ക്ലാസുകള്‍ എടുത്തുതീര്‍ത്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ക്ലാസുകള്‍ എടുത്തുതീര്‍ക്കാതെ എങ്ങനെ പരീക്ഷ നടത്താനാവുമെന്ന് കോടതി കഴിഞ്ഞദിവസം വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.

eng­lish summary;CBSE will con­duct 10th and 12th exam­i­na­tions offline

you may also like this video;

Exit mobile version