Site icon Janayugom Online

പത്താം ക്ലാസ് പരീക്ഷയിലെ വിവാദ ചോദ്യം സിബിഎസ്ഇ പിൻവലിച്ചു

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിലെ വിവാദ ചോദ്യം ഒഴിവാക്കി. പത്താംക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപ്പേപ്പറിലെ സ്ത്രീവിരുദ്ധ ചോദ്യമാണ് സിബിഎസ്ഇ പിന്‍വലിച്ചത്. അതേസമയം ചോദ്യത്തിനുള്ള മാര്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് നല്‍കും. സ്ത്രീ-പുരുഷ തുല്യത കുടുംബങ്ങളില്‍ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കി എന്നാണ് ചോദ്യത്തിലെ പരാമര്‍ശം. സ്ത്രീ-പുരുഷ തുല്യത ഇല്ലാതിരുന്ന കാലത്ത് കുടുംബത്തിലെ കുട്ടികള്‍ക്ക് അച്ചടക്കം ഉണ്ടായിരുന്നുവെന്നും സ്ത്രീക്ക് അവളുടെ സ്ഥാനം കണ്ടെത്താന്‍ സാധിച്ചിരുന്നു. 

എന്നാല്‍ സ്ത്രീപുരുഷ തുല്യത വന്നതോടെ കുടുംബത്തിലെ ഒരിക്കലും തെറ്റുപറ്റാത്ത അധികാരി എന്ന സ്ഥാനം പുരുഷന് ത്യജിക്കേണ്ടി വന്നു എന്നാണ് ചോദ്യപേപ്പറില്‍ പറഞ്ഞിരുന്നത്. ഒപ്പം തന്നെ സ്ത്രീ-പുരുഷ തുല്യതയാണ് രക്ഷിതാക്കള്‍ക്ക് കൗമാരക്കാരില്‍ ആധിപത്യം ഇല്ലാത്തതിന് കാരണമെന്നും ചോദ്യപേപ്പറില്‍ പരമാര്‍ശിച്ചിരുന്നു. സംഭവിച്ചതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും.

ENGLISH SUMMARY:CBSE with­draws con­tro­ver­sial ques­tion in Class X exam
You may also like this video

Exit mobile version