Site iconSite icon Janayugom Online

സ്കൂളുകളിൽ ശബ്ദമുൾപ്പെടെ റെക്കോർഡ് ചെയ്യുന്ന സി സി ടി വി ക്യാമറകൾ സ്ഥാപിക്കണം; സി ബി എസ് ഇ

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്കൂൾ പരിസരത്തെ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലും ശബ്ദമുൾപ്പെടെ റെക്കോർഡ് ചെയ്യുന്ന സി സി ടി വി ക്യാമറകൾ സ്ഥാപിക്കണമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി ബി എസ് ഇ) നിർദേശം നൽകി. ക്ലാസ് മുറികൾ, ഇടനാഴികൾ, ലൈബ്രറികൾ, പടിക്കെട്ടുകൾ എന്നിവിടങ്ങളിലെല്ലാം ക്യാമറകൾ സ്ഥാപിക്കണമെന്നാണ് പുതിയ നിർദേശം. ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങളും ശബ്ദങ്ങളും കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും സൂക്ഷിച്ചുവെക്കണം. വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും വർദ്ധിപ്പിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ ബോർഡ് അറിയിച്ചു. 

2021 സെപ്റ്റംബറിൽ പുറത്തിറക്കിയ നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സിന്റെ, സ്കൂളുകളിലെ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച മാനുവൽ അനുസരിച്ചാണ് ഈ നടപടി. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഓരോ സ്കൂളിന്റെയും പ്രാഥമിക ഉത്തരവാദിത്തമാണെന്ന് സി ബി എസ് ഇ വ്യക്തമാക്കി. 

Exit mobile version