Site iconSite icon Janayugom Online

പ്രസവ വാർഡിലെ സിസിടിവി ദൃശ്യങ്ങൾ ഹാക്ക് ചെയ്ത് ടെലിഗ്രാമിൽ വിറ്റു; എട്ട് പേർ അറസ്റ്റിൽ

പ്രസവ ചികിത്സയ്ക്ക് പേരുകേട്ട ഒരു പ്രമുഖ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ഹാക്ക് ചെയ്യുകയും അത് ടെലിഗ്രാം വഴി പണം വാങ്ങി വിറ്റഴിക്കുകയും ചെയ്ത സംഭവത്തിൽ 8 പേര്‍ അറസ്റ്റില്‍. ബിബിസിയാണ് ഇതുസംബന്ധിച്ച ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടത്. ഈ വർഷം ആദ്യം ഗുജറാത്തിലെ ആശുപത്രിയിൽ ഗർഭിണികൾക്ക് സ്വകാര്യ ഭാഗങ്ങളിൽ ഇൻജക്ഷൻ എടുക്കുന്നതിൻ്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോയോടൊപ്പം ഉണ്ടായിരുന്ന ലിങ്ക്, സമാനമായ മറ്റ് വീഡിയോകൾ പണം കൊടുത്ത് വാങ്ങാൻ സഹായിക്കുന്നതായിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രാജ്യവ്യാപകമായി നടക്കുന്ന ഈ തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പ്രസവ വാർഡിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചതെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ, രോഗികളുടെ സ്വകാര്യത ഗുരുതരമായി ലംഘിച്ചതുൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളാണ് കേസിൽ പൊലീസ് ചുമത്തിയിട്ടുള്ളത്. ഈ കേസിൽ ഫെബ്രുവരി മുതൽ ഇതുവരെ എട്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അറസ്റ്റിലായവരിൽ നാല് പേർ മഹാരാഷ്ട്ര സ്വദേശികളും, ബാക്കിയുള്ളവർ ഉത്തർപ്രദേശ്, ഗുജറാത്ത്, ഡൽഹി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്.

Exit mobile version