സുഡാനില്‍ ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ജിദ്ദയില്‍ നടന്ന സമാധാന ചര്‍ച്ചയ്ക്ക് ശേഷമാണ് വെടിനിര്‍ത്തലിന് തീരുമാനമായതെന്ന് അമേരിക്കയും സൗദി അറേബ്യയും അറിയിച്ചു. സൈനിക മേധാവി അബ്ദെല്‍ ഫത്തേഹ് അല്‍ ബുര്‍ഹാന്റെയും അദ്ദേഹത്തിന്റെ മുന്‍ ഡെപ്യൂട്ടിയും എതിരാളിയുമായ മുഹമ്മദ് ഹംദാന്‍ ദഗ്ലൊമിന്റെയും പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്ന് രാത്രി 9.45 മുതലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വരുക. ഏഴുദിവസത്തേക്കാണ് കരാര്‍ പ്രാബല്യത്തില്‍ വരികയെങ്കിലും രണ്ട് വിഭാഗക്കാരുടെയും സമ്മതപ്രകാരം കരാര്‍ കാലാവധി നീട്ടുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രസ്താവനയില്‍ പറയുന്നു.
english summary;Cease fire in Sudan from today
you may also like this video: