Site icon Janayugom Online

സ്വാതന്ത്ര്യദിനം സമുചിതം ആചരിക്കുക: കാനം

സ്വാതന്ത്ര്യദിനം സമുചിതമായി ആചരിക്കാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. പാര്‍ട്ടി ഓഫിസുകളില്‍ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനം ആചരിക്കണം.
നാം നേടിയെടുത്ത സ്വാതന്ത്ര്യത്തിനു നേരെ കടുത്ത വെല്ലുവിളികള്‍ ഉയരുന്ന സന്ദര്‍ഭമാണിത്. ഭരണഘടനാ തത്വങ്ങള്‍ അട്ടിമറിക്കാനും ജനാധിപത്യ അവകാശങ്ങള്‍ ഇല്ലായ്മ ചെയ്യാനും കേന്ദ്രഭരണകൂടം ശ്രമിക്കുന്നു. ജനങ്ങളെ ഭിന്നിപ്പിച്ച് നിര്‍ത്തി, തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. നാം നേടിയെടുത്ത സ്വാതന്ത്ര്യവും, ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കാന്‍ ശക്തിമത്തായ ജനകീയ പോരാട്ടം ആവശ്യമാണ്. നമ്മുടെ വരുംകാല പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുംവിധം സ്വാതന്ത്ര്യദിനം സമുചിതമായി ആചരിക്കാന്‍ കാനം അഭ്യര്‍ത്ഥിച്ചു.
തിരുവനന്തപുരത്ത് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ ആസ്ഥാനമായ പട്ടത്തെ പി എസ് സ്മാരകത്തില്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം മന്ത്രി ജി ആര്‍ അനില്‍ രാവിലെ 10ന് ദേശീയ പതാക ഉയര്‍ത്തും.

Eng­lish sum­ma­ry; Cel­e­brate Inde­pen­dence Day Prop­er­ly: Kanam

you may also like this video;

Exit mobile version