Site iconSite icon Janayugom Online

അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആചരിച്ചു

സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം നടത്തി. ഉണർവ് 2021 എന്ന പേരിൽ നടത്തിയ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ടൗൺ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാജേശ്വരി നിർവഹിച്ചു.

ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡൻറ് ബിബിൻ സി ബാബു അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയ ഭിന്നശേഷിക്കാരെ ആദരിച്ച ചടങ്ങിൽ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഭിന്നശേഷി അവകാശ നിയമങ്ങളും സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതികളും എന്ന വിഷയത്തിൽ സെമിനാറും കുട്ടികളുടെ കലാപരിപാടികളും നടന്നു.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി എസ് താഹ, ജില്ലാ വനിതാ- ശിശുവികസന ഓഫീസർ എൽ ഷീബ, മാസ് മീഡിയ ഓഫീസർ പി എസ് സുജ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഒ എ അബീൻ, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ പി എ സിന്ധു, എൽ എൽ സി കൺവീനർ ടി ടി രാജപ്പൻ, ജില്ലാ പ്രൊബേഷൻ ഓഫീസർ എസ് ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version