പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ലോക മാതൃഭാഷാദിനാഘോഷം സംഘടിപ്പിച്ചു.മാതൃഭാഷ ഹൃദയത്തിന്റെ ഭാഷയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ ചീഫ്സെക്രട്ടറി വി പി ജോയി പറഞ്ഞു. എസ് ഗോപിനാഥ് അദ്ധ്യക്ഷനായ ചടങ്ങിൽ ഫൗണ്ടേഷൻ സെക്രട്ടറി ഡോ. എഴുമറ്റൂർ രാജരാജവർമ്മ സ്വാഗതം പറഞ്ഞു. ജി ശ്രീറാം സ്മരണാഞ്ജലി ആലപിച്ചു. ഡോ സി ഉദയകല, അനന്തപുരം രവി, ഡോ ജി രാജേന്ദ്രൻ പിള്ള എന്നിവർ ആശംസയും ജി വിജയകുമാർ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി വഞ്ചിയൂർ കമലാത്മിക ഗ്രൂപ്പ് അവതരിപ്പിച്ച തിരുവാതിര, അജയ് വെള്ളരിപ്പണ നയിച്ച ഗാനാമൃതം, കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച കാവ്യാഞ്‌ജലി, സി എൻ സ്നേഹലതയുടെ ഭാഷാ കൈരളി എന്ന കഥാപ്രസംഗം എന്നിവ നടന്നു.
ലോക മാതൃഭാഷാദിനാഘോഷം

