Site icon Janayugom Online

ലോക പേപ്പർ ബാഗ് ദിനാചരണം

ഹരിത കേരളം മിഷൻ, എഡിആര്‍എഫ്, എസ് പി സി സംയുക്താഭിമുഖ്യത്തിൽ ലോക പേപ്പർ ബാഗ് ദിനാചരണം നടത്തി. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ കെ എസ് രാജേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. എഡിആർഎഫ് സംസ്ഥാന ചീഫ് കോർഡിനേറ്റർ പ്രേംസായി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോർഡിനേറ്റർ ഹരീന്ദ്രനാഥ് തായങ്കരി, ഹെഡ്മിസ്ട്രസ് ഇ സീന, എസ് പിസി കോർഡിനേറ്റേഴ്സ് ദീപ, സഫിയ, കാർത്തിക തുടങ്ങിയവർ പ്രസംഗിച്ചു. എഡിആർഎഫ് വീൽ ചെയർ അസാേസിയേഷൻ എക്സിക്യൂട്ടീവ് അംഗം ജോസഫ് പ്രകൃതിസൗഹൃദ പേപ്പർ ബാഗ് നിർമാണത്തിൽ പരിശീലനം നൽകി.

Exit mobile version