Site iconSite icon Janayugom Online

സ്കൂളുകളില്‍ ഇനി ആഘോഷങ്ങള്‍ കളറാകും കുട്ടികള്‍ക്ക് ആഘോഷദിവസങ്ങളില്‍ വര്‍ണ വസ്ത്രങ്ങള്‍ ധരിക്കാം

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ആഘോഷ ദിവസങ്ങളില്‍ വര്‍ണ വസ്ത്രങ്ങള്‍ ധരിക്കാം. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. സ്കൂള്‍ പ്രവൃത്തി ദിനങ്ങളില്‍ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാണ്.

എന്നാൽ ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷ പരിപാടികൾ നടക്കുമ്പോൾ യൂണിഫോമിൽ ഇളവ് നൽകണമെന്ന് ധാരാളം കുട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇനി മുതൽ ഓണം, ക്രിസ്മസ്, റംസാന്‍ എന്നീ പ്രധാന ആഘോഷദിനങ്ങളിൽ കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ലെന്ന് ഉത്തരവില്‍ പറയുന്നു.

Exit mobile version