Site iconSite icon Janayugom Online

സെൻസർ ബോർഡ് ബിജെപിയുടെ പുതിയ ആയുധം; തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ബിജെപി സർക്കാരിന്റെ കയ്യിലെ പുതിയ ആയുധമായി സെൻസർ ബോർഡ് മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് നായകനായ ‘ജനനായകൻ’ എന്ന ചിത്രം റിലീസിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സെൻസർ ബോർഡിന്റെ റിവിഷൻ കമ്മിറ്റിക്ക് വിട്ട പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ പ്രതികരണം.

ചിത്രത്തിന്റെ പേര് നേരിട്ട് പരാമർശിക്കാതെയായിരുന്നു എക്സിലൂടെയുള്ള മുഖ്യമന്ത്രിയുടെ വിമർശനം. “സിബിഐ, ഇഡി, ഇൻകം ടാക്സ് എന്നിവയ്ക്ക് പിന്നാലെ സെൻസർ ബോർഡും ബിജെപി സർക്കാരിന്റെ പുതിയ ആയുധമായി മാറിയിരിക്കുന്നു. ശക്തമായി അപലപിക്കുന്നു,” എന്ന് അദ്ദേഹം കുറിച്ചു. ചിത്രത്തിന് പ്രദർശനാനുമതി വൈകുന്നതിലും സെൻസർ ബോർഡ് തടസ്സങ്ങൾ ഉന്നയിക്കുന്നതിലും തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

Exit mobile version