Site iconSite icon Janayugom Online

സെന്ന ഹെഗ്ഡെയുടെ ‘അവിഹിത’ത്തിലും സെൻസർ ബോർഡ് ഇടപെടൽ; നായികയെ ‘സീത’ എന്ന് വിളിക്കുന്ന ഭാഗം ഒഴിവാക്കാൻ നിർദേശം

മലയാള സിനിമയിൽ വീണ്ടും സെൻസർ ബോർഡിന്റെ ഇടപെടൽ. ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ സെന്ന ഹെഗ്ഡെ ഒരുക്കിയ പുതിയ ചിത്രം ‘അവിഹിത’ത്തിലാണ് സെൻസർ ബോർഡ് മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്. സിനിമയിൽ നായികയെ ‘സീത’ എന്ന് വിളിക്കുന്ന ഭാഗം ഒഴിവാക്കണമെന്നാണ് ബോർഡിന്റെ പ്രധാന നിർദേശം. 

ഒക്ടോബർ 10ന് ആണ് ‘അവിഹിതം’ റിലീസ് ആയത്. “NOT JUST A MAN’S RIGHT” എന്ന ടാഗ് ലൈനോടെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം അംബരീഷ് കളത്തറ, സെന്ന ഹെഗ്‌ഡെ എന്നിവരാണ് എഴുതിയത്. ഇഫോര്‍ എക്‌സ്പിരിമെന്റ്‌സ്, ഇമാജിന്‍ സിനിമാസ്, മാരുതി ടാക്കീസ് (മുകില്‍) എന്നീ ബാനറില്‍ മുകേഷ് ആര്‍. മേത്ത, ഹാരിസ് ദേശം, പി.ബി. അനീഷ്, സി.വി. സാരഥി, സെന്നാ ഹെഗ്‌ഡെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

Exit mobile version