Site iconSite icon Janayugom Online

കേന്ദ്രത്തിന്റെ ലക്ഷ്യം മത രാഷ്ട്രം: കാനം

ക്ഷേമ രാഷ്ട്രത്തിനല്ല, മത രാഷ്ട്രത്തിനാണ് കേന്ദ്ര സർക്കാർ ഊന്നൽ നൽകുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിന് വേണ്ടി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെ വെല്ലുവിളികൾ നേരിടുന്ന വര്‍ത്തമാനകാലത്ത് ഇടതുപക്ഷത്തിന്റെ പ്രസക്തി ഏറുകയാണ്. രാജ്യത്ത് കോർപ്പറേറ്റുകളുടെ ഭരണമാണ് ഇന്നുള്ളത്.

അവരെ ചെറുക്കാൻ യോജിച്ച പോരാട്ടങ്ങളാണ് വരുംനാളുകളില്‍ ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കൗണ്‍സിൽ അംഗം ആർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ ഇ ഇസ്മയിൽ, മന്ത്രി ജെ ചിഞ്ചുറാണി, സി ദിവാകരൻ, കെ ആർ ചന്ദ്രമോഹനൻ, മുല്ലക്കര രത്നാകരൻ, അഡ്വ. എൻ അനിരുദ്ധൻ, ആർ രാജേന്ദ്രൻ, ഡോ. ആർ ലതാദേവി, പി എസ് സുപാൽ, അഡ്വ. ജി ലാലു, അഡ്വ. എം എസ് താര, ഐ ഷിഹാബ്, വിജയമ്മ ലാലി, ജഗത് ജീവൻ ലാലി, കടത്തൂർ മൻസൂർ, ഡോ. വള്ളിക്കാവ് മോഹൻദാസ്, ആർ സോമൻപിള്ള, വി സദാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു. ജെ ജയകൃഷ്ണപിള്ള സ്വാഗതവും ആർ രവി നന്ദിയും പറഞ്ഞു.

Eng­lish sum­ma­ry; Cen­ter aims at reli­gious nation: Kanam

You may also like this video;

Exit mobile version