ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ആശ്വാസമേകുന്ന നീക്കവുമായി കേന്ദ്രം. പത്ത് മിനിറ്റ് ഡെലിവറി നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര തൊഴിൽ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഡെലിവറി സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഡെലിവറി ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗ്ഗി, സൊമാറ്റോ എന്നീ സ്ഥാപനങ്ങളിളെ അധികൃതരുമായി മന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
നേരത്തെയുണ്ടായിരുന്ന പത്ത് മിനിറ്റിനുള്ളിൽ പതിനായിരം ഉത്പന്നങ്ങളുടെ ഡെലിവറി എന്നതിൽ നിന്ന് മുപ്പതിനായിരും ഉത്പന്നങ്ങളുടെ ഡെലിവറിയെന്ന ടാഗ്ലൈൻ കമ്പനികൾ അടുത്തിടെ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ ഇടപെടൽ.

