Site iconSite icon Janayugom Online

ആയുഷ്മാന്‍ ഭാരത് മുതിര്‍ന്ന പൗരന്മാര്‍ക്കെല്ലാം ബാധകമാക്കി കേന്ദ്രം

ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതി അനുസരിച്ച് രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പ് വരുത്താന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം പദ്ധതിക്ക് അനുമതി നല്‍കി. 4.5 കോടി കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന വിധമാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 

അഞ്ച് ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന പദ്ധതിക്കായി 3,437 കോടി രൂപ വകയിരുത്തി. 70 വയസിന് മേല്‍ പ്രായമുള്ള എല്ലാവരേയും പുതിയ ഗുണഭോക്താക്കളാക്കുന്ന പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലാക്കാക്കിയാണ് പുതിയ പദ്ധതി പ്രഖ്യാപനം. നിലവില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി അനുസരിച്ചുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ പരാജയപ്പെട്ടത് വ്യാപക വിമര്‍ശനം സൃഷ്ടിച്ചിരുന്നു. 

Exit mobile version