Site icon Janayugom Online

കേന്ദ്രം പാചകവാതക സിലിണ്ടറിന്‌ വില കൂട്ടി; 2009 രൂപ

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ കുറച്ച പാചക വാതക വില കേന്ദ്രസര്‍ക്കാര്‍ വീണ്ടും വര്‍ധിപ്പിച്ചു. വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക​വാ​ത​ക വി​ല കേന്ദ്രം കുത്തനെ കൂ​ട്ടി. സി​ലി​ണ്ട​റി​ന് 106 രൂ​പ 50 പൈ​സ​യാ​ണ് കൂ​ട്ടി​യ​തോടെ സി​ലി​ണ്ട​റി​ന് 2,009 രൂ​പ​യാ​യി. ഗാ​ര്‍​ഹി​ക ഉ​പ​യോ​ഗ​ത്തി​നു​ള്ള സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. വിവിധ സംസ്‌ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ഫെബ്രുവരിയിൽ വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു. ഉക്രയ്‌ൻ യുദ്ധ സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതോടെ വില വീണ്ടും കൂട്ടുകയായിരുന്നു.

Eng­lish Sum­ma­ry: Cen­ter rais­es prices for LPG cylin­ders; 2009 Rs

You may like this video also

Exit mobile version