Site iconSite icon Janayugom Online

അലിഗഡിന് ന്യൂനപക്ഷ പദവി നല്‍കാനാകില്ലെന്ന് കേന്ദ്രം

AMUAMU

അലിഗഡ് മുസ്ലീം സര്‍വകലാശാല(എഎംയു) യ്ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതിനെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. ന്യൂനപക്ഷ പദവി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ രണ്ടാം ദിവസത്തെ വാദം പൂര്‍ത്തിയായി.

രാജ്യത്തെ മുസ്ലിങ്ങള്‍ പട്ടിക വിഭാഗക്കാരേക്കാള്‍ മോശമായ അവസ്ഥയിലാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു. അതേസമയം കേന്ദ്ര സര്‍വകലാശാലയ്ക്ക് ഇത്തരമൊരു പദവി നല്‍കുന്നത് ദേശീയ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സൂര്യകാന്ത്, ജെ ബി പര്‍ഡിവാല, ദീപാങ്കര്‍ ദത്ത, മനോജ് മിശ്ര, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. 

Eng­lish Sum­ma­ry: Cen­ter says Ali­garh can­not be giv­en minor­i­ty status

You may also like this video

Exit mobile version