രാജ്യത്ത് നിലവിലുള്ള 21 ലക്ഷം സിം കാര്‍ഡുകള്‍ റദ്ദാക്കാൻ കേന്ദ്രം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് പ്രവര്‍ത്തനസജ്ജമാക്കിയ 21 ലക്ഷം സിം കാര്‍ഡുകളാണ് റദ്ദാക്കുന്നതിന് കേന്ദ്രം പദ്ധതിയിട്ടിരിക്കുന്നത്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം നടത്തിയ സര്‍വേയിലാണ് ഈ റിപ്പോര്‍ട്ടുള്ളത്.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് എടുത്തതായി സംശയിക്കപ്പെടുന്ന ബിഎസ്എന്‍എല്‍, ഭാരതി എയര്‍ടെല്‍, എംടിഎന്‍എല്‍, റിലയന്‍സ് ജിയോ, വൊഡാഫോണ്‍, ഐഡിയ തുടങ്ങിയ കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച പട്ടിക മന്ത്രാലയം കൈമാറി. അടിയന്തരമായി ഇവരുടെ രേഖകള്‍ വീണ്ടും പരിശോധിച്ച് വ്യാജമെന്നു കണ്ടെത്തുന്ന കണക്ഷനുകള്‍ റദ്ദാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍മിതബുദ്ധി ഉപയോഗിച്ചു 114 കോടി കണക്ഷനുകള്‍ പരിശോധിച്ചതില്‍നിന്നാണ് 21 ലക്ഷം സിം കാര്‍ഡുകളുടെ രേഖകള്‍ വ്യാജമാണെന്നു മന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്.
ഒരാള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്ന 9 സിം കാര്‍ഡുകള്‍ എന്ന പരിധി മറികടന്നും പല കമ്പനികള്‍ കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് മന്ത്രാലയം റിപ്പോര്‍ട്ടില്‍ പറയുന്നു.
English Summary: Center to cancel 21 lakh SIM cards
You may also like this video