തെരുവുനായ്ക്കളെ പോറ്റാന്‍ സൗകര്യം ഒരുക്കണമെന്ന് കേന്ദ്രം. പുതിയ കരടു ചട്ടത്തിലാണ് മൃഗസംരക്ഷകരും അസോസിയേഷനുകളും ചേര്‍ന്ന് ഫീഡിങ്ങ് സ്പോട്ടുകളില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കണമെന്ന വ്യവസ്ഥ. തെരുവു നായകള്‍കും മറ്റു മൃഗങ്ങള്‍ക്കും ഭക്ഷണം നല്‍കാന്‍ റസിഡന്റ് അസോസിയേഷനുകളും, തദ്ദേശ ജനപ്രതിനിധിയും ചേര്‍ന്നാണ് സൗകര്യങ്ങള്‍ ഒരുക്കി നല്‍ക്കേണ്ടത്. മൃഗസംരക്ഷകര്‍ക്കും അസോസിയേഷനും ഫീഡിങ്ങ് സ്പോട്ടുകള്‍ തീരുമാനിക്കാം.
കവാടങ്ങള്‍, സ്റ്റയര്‍കെയ്സ്, കുട്ടികളുടെ കളിസ്ഥലം എന്നിവിടങ്ങളില്‍ ഫീഡിങ്ങ് സ്പോട്ടുകള്‍ പാടില്ല. അതോടൊപ്പം കുട്ടികളും വയോധികരും കൂടുതല്‍ സഞ്ചരിക്കുന്ന സമയങ്ങളിലും നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ പാടില്ല. ഭക്ഷണം നല്‍കുന്നവരും അസോസിയേഷനും തമ്മില്‍ ഏതെലും വിധത്തില്‍ തര്‍ക്കമുണ്ടായാല്‍ മൃഗക്ഷേമ സമിതി രൂപികരിച്ച് പ്രശ്നം പരിഹരിക്കണം.
നായ കടിക്കുന്ന സംഭവങ്ങളും പേവിഷബാധയും റിപ്പോര്‍ട്ട് ചെയ്യാന്‍ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ രൂപീകരിക്കണം. ഒപ്പം നായ കടിക്കുന്ന സംഭവങ്ങള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുമായി അറിയിക്കണം. പേവിഷബധയുണ്ടെന്ന് തോന്നുന്ന നായ്ക്കളെ ഐസലേറ്റ് ചെയ്യണം. പത്തു ദിവസം നിരീക്ഷിച്ചതിനു ശേഷം കുഴപ്പമില്ലെങ്കില്‍ പിടികൂടിയ സ്ഥലത്തു തന്നെ തിരിച്ചു വിടണമെന്നും നിര്‍ദ്ദേശം നല്‍കി.
English summary; Center to feed stray dogs
You may also like this video;