Site iconSite icon Janayugom Online

വിവാദ നിയമമായ അഫ്സ്പ ഭാഗികമായി പിൻവലിക്കുമെന്ന് കേന്ദ്രം

നാഗാലാൻഡ്, ആസാം, മണിപ്പൂർ എന്നിവിടങ്ങളിലെ വിവാദ നിയമമായ അഫ്സ്പ ഭാഗികമായി പിൻവലിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സായുധ സേനയ്ക്കു പ്രത്യേക അധികാരം നൽകുന്ന നിയമമാണ് അഫ്സ്പ. പതിറ്റാണ്ടുകളായി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ആവശ്യമായിരുന്നു കടുത്ത വ്യവസ്ഥകളുള്ള ഈ നിയമം പിൻവലിക്കുക എന്നത്. നിരവധി സമരങ്ങളും ഇതിന്റെ പേരിൽ നടന്നിരുന്നു.

ആസാമിലെ 23 ജില്ലകളിൽനിന്നു പൂർണമായും ഒരു ജില്ലയിൽനിന്നു ഭാഗികമായും അഫ്സ്പ പിൻവലിച്ചു. മണിപ്പൂരിലെ ആറു ജില്ലകളിലെ 15 പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നും നാഗാലാൻഡിലെ ഏഴ് ജില്ലകളിലെ 15 പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നും നിയമം പിൻവലിച്ചിട്ടുണ്ട്. വടക്കു കിഴക്കൻ മേഖലകളിലെ കലാപവും മറ്റും അവസാനിപ്പിച്ചുശാശ്വത സമാധാനവും സുരക്ഷിതത്വവും വികസനവും കൊണ്ടുവരുന്നതിന്‍റെ നാന്ദിയായിട്ടാണ് നിയമം ബാധകമായ പ്രദേശങ്ങളിൽ ഇളവു വരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Eng­lish summary;Center to par­tial­ly with­draw con­tro­ver­sial AFSPA

You may also like this video;

Exit mobile version