Site iconSite icon Janayugom Online

ബഫര്‍സോണ്‍ വിഷയത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്രം

bufferzonebufferzone

ബഫര്‍സോണ്‍ വിഷയത്തില്‍ ഉരുണ്ടുകളിച്ച് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്കുമെന്ന മുന്‍ നിലപാടിനു പകരം ഉത്തരവില്‍ കൂടുതല്‍ വ്യക്തത വേണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീം കോടതിയുടെ നിലവിലെ ഉത്തരവ് സമഗ്രമായി ചോദ്യം ചെയ്യാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാട് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് പുതിയ വെല്ലുവിളിയാകും.
രാജ്യത്തെ സംരക്ഷിത വനം, ദേശീയ ഉദ്യാനം, വന്യമൃഗ സംരക്ഷണ കേന്ദ്രം എന്നിവയ്ക്ക് ചുറ്റും കുറഞ്ഞത് ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല (ബഫര്‍ സോണ്‍) ആയി നിലനിര്‍ത്തണമെന്നാണ് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. ഉത്തരവിനെതിരെ കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. ഇത് പരിഗണിച്ച കേന്ദ്രം പുനഃപരിശോധനാ ഹര്‍ജി നല്കുമെന്ന് സംസ്ഥാനങ്ങള്‍ക്ക് ഉറപ്പു നല്‍കി.
ബഫര്‍സോണ്‍ പാലിക്കണമെന്ന് ഉത്തരവായ പ്രദേശങ്ങളിലെ ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നതാണ് സുപ്രീം കോടതി ഉത്തരവ്. ഇതിന് മുന്‍കാല പ്രാബല്യമുണ്ടോ, ഇതിനോടകം പൂര്‍ത്തിയായ ബഫര്‍ സോണിലെ നിര്‍മ്മാണങ്ങള്‍ക്ക് അനുമതി വേണോ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് കേന്ദ്രം വിശദീകരണം തേടിയിരിക്കുന്നത്. തുറന്ന കോടതിയില്‍ വാദം മുന്നോട്ടു വയ്ക്കാനാണ് പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാത്തത് എന്നാണ് കേന്ദ്രം നല്കുന്ന വിശദീകരണം.
അതേസമയം കേരളം വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: cen­ter turns on buffer zone issue

You may like this video also

Exit mobile version