പാർലമെന്റ് അംഗങ്ങളുടെ ലോക്കൽ ഏരിയ ഡെവലപ്മെന്റ് സ്കീം (എംപി ലാഡ്സ്) ഫണ്ടിൽ മാറ്റം വരുത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി കേന്ദ്രം. പ്രതിപക്ഷ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പിന്മാറ്റം. വികസന പ്രവർത്തനങ്ങൾക്കായി എംപിമാർക്ക് പ്രതിവർഷം അഞ്ച് കോടി രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്.
ഈ തുകയിൽ നിന്നും നിർബന്ധമായും പ്രതിവർഷം യഥാക്രമം 15 ശതമാനം തുക പട്ടികജാതി വിഭാഗങ്ങളും 7.5 ശതമാനം തുക പട്ടികവർഗ വിഭാഗങ്ങളും അധിവസിക്കുന്ന പ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക് ചെലവഴിക്കണമെന്നായിരുന്നു നിലവിലുള്ള മാർഗരേഖ. എന്നാൽ നിർബന്ധമായും ചെലവഴിക്കണമെന്നത് ഒഴിവാക്കി ഉപദേശരൂപേണയുള്ള വ്യവസ്ഥയാക്കി മാറ്റാനായിരുന്നു കേന്ദ്രത്തിന്റെ നീക്കം.
English Summary: Center withdraws MP fund amendment
You may also like this video