Site iconSite icon Janayugom Online

കേരളത്തിന്റെ പ്രത്യേക പദ്ധതികളോട് കേന്ദ്രത്തിന് അലര്‍ജി: മന്ത്രി എ കെ ശശീന്ദ്രന്‍

കേരളത്തിന്റെ പ്രത്യേക പദ്ധതികളോട് കേന്ദ്രത്തിന് അലർജിയെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ.വന്യജീവി മനുഷ്യ സംഘർഷം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സഹായം ലഭിക്കുന്നില്ലെന്നും പലതവണ കേന്ദ്രത്തെ സമീപിച്ചിട്ടും സഹായം അനുവദിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ 27ന് കേന്ദ്ര വനംമന്ത്രിയെ കണ്ടിരുന്നു.ധനസഹായം ആവശ്യപ്പെട്ടത് പരിശോധിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.

കേരളത്തിന്റെ പ്രത്യേക പദ്ധതികളോട് കേന്ദ്രത്തിന് അലർജി ആണ്.വന്യ ജീവി ആക്രമണം പ്രതിരോധിക്കാൻ പ്രത്യേക പദ്ധതികൾ കേരളം നിർദേശിച്ചിരുന്നു.22 ആർആർടി കൂടി ഉണ്ടാകേണ്ടതായിരുന്നു, ഇതിന്റെ റിപ്പോർട്ട് കൈമാറിയിരുന്നു അദ്ദേഹം പറഞ്ഞു.അതേസമയം കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ എൽദോസ് എന്ന യുവാവ് മരിച്ച സംഭവം വളരെ ദൗർഭാഗ്യകരവും വേദനാജനകവുമായ സംഭവമാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

സംഭവമറിഞ്ഞുടൻ തുടർ നടപടികൾക്കായി ജില്ലാ കളക്ടറെ ബന്ധപ്പെട്ടുവെന്നും ജില്ല കോളക്‌ടർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ നാട്ടുകാരുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം സഹായധനം ഇന്ന് തന്നെ കൊടുക്കാൻ നിർദേശം നൽകിയതായി മന്ത്രി അറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഇടപെടൽ സംഘർഷം ഒഴിവാക്കി എന്നും ജനങ്ങളുടെ പ്രതികരണത്തിൽ അസ്വാഭാവികത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version