Site icon Janayugom Online

ഡല്‍ഹി നഗരസഭകളെ ലയിപ്പിക്കാന്‍ കേന്ദ്ര അനുമതി

രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ മൂന്ന് നഗരസഭകളെ ലയിപ്പിക്കാനുള്ള നീക്കത്തിന് കേന്ദ്ര കാബിനറ്റ് അനുമതി നല്‍കി. ബജറ്റ് സെഷനില്‍ തന്നെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ (ഭേദഗതി) ബില്‍ അവതരിപ്പിച്ചേക്കും,

2012 ല്‍ ഷീലാ ദീക്ഷിത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് ഡല്‍ഹി മുന്‍സിപ്പാലിറ്റിയെ സൗത്ത്, നോര്‍ത്ത്, ഈസ്റ്റ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനുകളായി തിരിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നഗരസഭാ ലയനം നടത്തുന്നത് തെരഞ്ഞെടുപ്പ് വൈകിപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രമാണെന്ന് ആംആദ്മി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.

അടുത്തമാസം തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബാലാജി തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടിയതായി മാര്‍ച്ച് ഒന്‍പതിന് അറിയിച്ചു. കേന്ദ്രത്തിന്റെ ഇടപെടലില്ലാതെ സ്വതന്ത്രവും സുതാര്യവും വേഗത്തിലും തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി 17ന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

Eng­lish Sum­ma­ry: Cen­tral approval to merge Del­hi Munic­i­pal Corporations

You may like this video also

Exit mobile version