Site iconSite icon Janayugom Online

ബിജെപി ഇതരസംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്: കെ പ്രകാശ്ബാബു

K Prakash babuK Prakash babu

ബിജെപി ഇതരസംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സിപിഐ ദേശീയ എക്സി അംഗം അഡ്വ. കെ പ്രകാശ് ബാബു പറഞ്ഞു.എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ടി എം തോമസ് ഐസക്കിന്റെ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പരിപാടിയില്‍ ഇത്രയധികം അഴിമതി തടത്തിയ സര്‍ക്കാര്‍ ഇന്ത്യാരാജ്യത്ത് ഇതുവരെയും ഉണ്ടായിട്ടില്ല. ഇതുമറയുന്നത് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീകോടതിയാണ് ഇലക്ട്രല്‍ ബോണ്ട് വഴി നടത്തിയ അഴിമതിയുടെ കഥകള്‍. 

ഇതിനിയേപോലും നിയമ വിധേയമാണ് മറ്റുളളവര്‍ക്ക് തോന്നുവിധത്തിലാണ് ബിജെപിയെന്ന രാഷ്ട്രീയ പാര്‍ട്ടി ഈ മുഴുവന്‍ അഴിമതിയും നടത്തിയിരിക്കുന്നത്. ഇലക്ട്രല്‍ബോണ്ട് വഴി ബിജെപി കൈവശപ്പെടുത്തിയത് എണ്ണായിരത്തില്‍ അധികം കോടിരൂപയാണ്. സുപ്രീം കോടതിയുടെ ഈ തീരുമാനം രാജ്യമാകെ സ്വാഗതം ചെയ്തപ്പോഴും ഇന്നായിരുന്നെങ്കില്‍ അവില്‍പൊതി വാങ്ങാന്‍ കുചേലന്റെ അടുത്തുപോയ ഭഗവാന്‍ ശ്രീകൃഷ്ണനെപോലും അകത്താക്കിയേനെയെന്നാണ് സുപ്രീംകോടതിയെ പോലും പരിഹസിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും പ്രതികരിച്ച് മുബോട്ട് വരുവാന്‍ തയ്യാറായില്ലയെന്നും അദ്ദേഹം ചൂണ്ടികാട്ടി.

Eng­lish Sum­ma­ry: Cen­tral gov­ern­ment is tak­ing an approach of suf­fo­cat­ing non-BJP states: K Prakashbabu

You may also like this video

Exit mobile version