Site iconSite icon Janayugom Online

കേന്ദ്ര സർക്കാരിന്റേതു പ്രവാസികൾക്ക് നേരെയുള്ള ക്രൂരത: യുവകലാസാഹിതി യുഎഇ

UAEUAE

ഇന്ത്യ യുഎഇ വിമാന സർവീസുകൾ വർധിപ്പിക്കുവാൻ ഉദ്ദേശിക്കുന്നില്ല എന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവന പ്രവാസികളോടുള്ള നിഷേധാത്മക നിലപാടുകളുടെ മറ്റൊരു ക്രൂരമായ ഉദാഹരണമാണെന്ന് യുവകലാസാഹിതി യു എ ഇ രക്ഷാധികാരിയും ലോക കേരളസഭ അംഗവുമായിട്ടുള്ള പ്രശാന്ത് ആലപ്പുഴ പറഞ്ഞു. 

എയർ ഇന്ത്യ ഉൾപ്പെടെ ഉള്ള വിമാന കമ്പനികൾ കേരളത്തിലേക്കുള്ള വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കുകയും കേരളത്തിലേക്ക് കൂടുതൽ സർവീസ് വേണം എന്ന ആവശ്യം നിരാകരിക്കുകയും ചെയ്യുന്നത് ഒരിക്കലും നീതികരിക്കുവാൻ കഴിയില്ലെന്നും പ്രശാന്ത് പറഞ്ഞു. വിമാന കമ്പനികളുടെ പണപ്പെട്ടി നിറയ്ക്കുകയാണ് സാധാരണക്കാരായ പ്രവാസികളുടെ ദുരിതം കുറയ്ക്കുന്നതിലും കേന്ദ്രസർക്കാരിന് താല്പര്യം.

ഗൾഫിലെ സ്‌കൂളുകൾ വേനൽ അവധിക്ക് പിരിയുന്ന ജൂലൈ ആഗസ്ത് മാസങ്ങളിൽ വിമാനകമ്പനികൾ സർക്കാരിന്റെ ഒത്താശയോടെ കുടുംബങ്ങളോട് കൂടി താമസിക്കുന്ന ഇടത്തരക്കാരുടെ പക്കൽ നിന്നും തീവെട്ടികൊള്ള നടത്തുമെന്നുള്ള ആശങ്കയും അദ്ദേഹം പങ്കുവച്ചു.

Eng­lish Sum­ma­ry: Cen­tral Gov­ern­men­t’s Bru­tal­i­ty Against Expa­tri­ates: Youth Lit­er­a­ture UAE

You may also like this video

Exit mobile version