ഭൂമി കയ്യേറ്റം ആരോപിച്ചുള്ള ഇടിച്ചുനിരത്തലുകള്‍ അസമില്‍, വ്യാപക പ്രതിഷേധങ്ങള്‍ക്കിടയിലും വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം കയ്യേറ്റം ഒരു കാരണം മാത്രമാണെന്നും വംശീയതയുടെ അടിസ്ഥാനത്തിലാണ് അധികൃതര്‍ തങ്ങളെ പൊതുനിരത്തുകളിലേക്കിറക്കിവിടുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. മണിപ്പൂര്‍ സ്വദേശികളായ കുക്കി വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകളാണ് അധികാരികള്‍ ലക്ഷ്യംവയ്ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. പൊലീസിനുപുറമെ 32 കമ്പനി അര്‍ധസൈനികരെയും ഉപയോഗിച്ചാണ് ഒഴിപ്പിക്കൽ നടക്കുന്നത്. കൂടുതൽ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം അസമിലുടനീളം ആയിരക്കണക്കിന് കുടുംബങ്ങളെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിച്ചുവെന്നും അവരിൽ ബഹുഭൂരിഭാഗവും മുസ്ലിംകളാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. നിലവിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള അന്വേഷണം സൂചിപ്പിക്കുന്നത് മണിപ്പൂരിലെ കുക്കിയും മെയ്തേയ് സമുദായവും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന വംശീയ സംഘർഷം ഈ ബുള്‍ഡോസര്‍രാജുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. അതേസമയം വീട് നഷ്ടപ്പെടുന്നവരില്‍ പല സമുദായങ്ങളുംപെടുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു.
മൈരാപൂർ ഗ്രാമത്തിൽ ഏകദേശം 4,000 ആളുകളാണ് താമസിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും ഗാരോസ്, റബാസ്, ബോഡോകൾ തുടങ്ങിയ ഗോത്രവർഗ വിഭാഗങ്ങളിൽ പെട്ടവരാണെങ്കിലും, ജാതിഹിന്ദു അസമീസ്, ബംഗാളി വംശജരായ മുസ്‌ലിംകൾ എന്നിവരുമിണ്ട്. അഞ്ച് കുക്കി കുടുംബങ്ങളും ഗ്രാമത്തിന്റെ ഭാഗമാണ്. പ്രാദേശിക റവന്യൂ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, അരനൂറ്റാണ്ട് മുമ്പാണ് ഈ ഗ്രാമം നിലവിൽ വന്നത്, ഗ്രാമത്തിന്റെ “ഏകദേശം 80%” സർക്കാർ ഭൂമിയിലായിരുന്നുവെന്നാണ് സര്‍ക്കാര്‍വാദം.
മണിപ്പൂരില്‍ നിന്ന് വീടും സ്ഥലവും വിറ്റൊഴിഞ്ഞ് അസമില്‍ എത്തിയവര്‍ക്കുനേരെയാണ് ഇത്തരം അതിക്രമങ്ങള്‍ വര്‍ധിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
English Summary: Central Govt’s Racism Unrelenting: Bulldozers Destroy Kuki Families in Assam
You may also like this video