വയനാട് ദുരന്തത്തില്‍ ഇതുവരെ കേന്ദ്ര സഹായം കിട്ടിയില്ലല്ലോ എന്ന ചോദ്യത്തില്‍ പ്രകോപിതനായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി.മാധ്യമപ്രവര്‍കന്റെ ചോദ്യത്തോട് പോയിനിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്ക് എന്നായിരുന്നു മറുപടി.വയനാട് ഉരുള്‍ പൊട്ടല്‍ ഉണ്ടായ മേഖലകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട് സന്ദര്‍ശനം നടത്തിയിരുന്നു.
ഡല്‍ഹിയിലെത്തി കേരളത്തിന്റെ ആവശ്യങ്ങള്‍ പഠിച്ച് സഹായം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചുവെങ്കിലും നാളിതുവരെ ആ സഹായം വെറും വാഗ്ദാനമായി തന്നെ തുടരുകയാണ് സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടലാണ് വയനാട്ടിലുണ്ടായത്. കുറഞ്ഞത് 200 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.
വയനാട്ടില്‍ ദുരന്തമുണ്ടായതിനുശേഷം പ്രളയക്കെടുതി നേരിട്ട ആന്ധ്രപ്രദേശിനും തെലങ്കാനയ്ക്കും 3448 കോടി രൂപ യുടെ അടിയന്തരസഹായം കേന്ദ്രമന്ത്രി ശിവിരാജ് ചൗഹാന്‍ നേരിട്ടത്തി പ്രഖ്യാപിച്ചുവെന്നറിയുമ്പോഴേ കേരളത്തോടും വയനാടിനോടുമുള്ള ക്രൂരമായ അവഗണനയുടെ ആഴം കൂടുതല്‍ വ്യക്തമാകൂ.വയനാടിനുശേഷം ഉരുള്‍പൊട്ടലും പ്രളയവുമുണ്ടായ ത്രിപുരയ്ക്ക് 40 കോടി രൂപയാണ് ഇടക്കാല സഹായമായി കേന്ദ്രമന്ത്രി അമിത്ഷാ പ്രഖ്യാപിച്ചത്

