Site iconSite icon Janayugom Online

കേന്ദ്ര ഇടപെടല്‍ സഹകരണ മേഖലയെ തകര്‍ക്കും: കെ പ്രകാശ് ബാബു

കേന്ദ്രസർക്കാർ ഭരണഘടനാ വിരുദ്ധമായും ഫെ‍ഡറൽ തത്വങ്ങളെ കാറ്റിൽ പറത്തിയും സഹകരണ മേഖലയിൽ ഇടപെടുന്നത് സഹകരണ പ്രസ്ഥാനത്തിന്റെ തകർച്ചയ്ക്ക് മാത്രമേ വഴിയൊരുക്കുവെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കെ പ്രകാശ് ബാബു പറഞ്ഞു. ആലുവയിൽ കേരള സഹകരണവേദി സംസ്ഥാന സംഘടനാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകാരികളായി പ്രവർത്തിക്കുന്നവർ നിയമവിധേയമായും സുതാര്യമായും ജനാധിപത്യം സംരക്ഷിച്ചും പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് മറക്കാൻപാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രസിഡന്റ് കെ ആർ ചന്ദ്രമോഹനൻ പതാക ഉയർത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എ പ്രദീപൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി കെ ജി ശിവാനന്ദൻ പ്രവർത്തന റിപ്പോർട്ടും വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. സഹകരണമേഖലയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ അഷറഫ് അനുമോഡിച്ചു. സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ അഭിവാദ്യം ചെയ്തു. കെ ബി അറുമുഖന്‍ നന്ദി പറഞ്ഞു. ക്യാമ്പ് വിവിധ വിഷയങ്ങളിൽ പ്രമേയം അംഗീകരിച്ചു. 

കേരള സഹകരണവേദിയുടെ പുതിയ ഭാരവാഹികളായി കെ ജി ശിവാനന്ദൻ (പ്രസി‍ഡന്റ്), എ പ്രദീപൻ, ടി സിദ്ധാർത്ഥൻ, ലളിതാ ചന്ദ്രശേഖരൻ, എ എം റൈസ്, അഡ്വ. ജി ലാലു (വൈസ് പ്രസിഡന്റുമാർ), ജി ആർ രാജീവൻ (ജനറൽ സെക്രട്ടറി), അടൂർ സേതു, പി സുരേന്ദ്രൻ, അഡ‍്വ. വി ടി തോമസ്, കെ ആർ മോഹനൻപിള്ള, മണി വിശ്വനാഥ്, (സെക്രട്ടറിമാർ), ഇ കെ ശിവൻ (ഖജാൻജി) എന്നിവരെ ക്യാമ്പ് തെരഞ്ഞെടുത്തു. സംഘാടകസമിതി ജനറൽ കൺവീനർ കെ എ നവാസ് സ്വാഗതവും വൈസ് ചെയർമാൻ എ ഷംസുദ്ദീൻ നന്ദിയും പറഞ്ഞു. 

Exit mobile version