കേന്ദ്ര സർക്കാർ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, വയനാട്ടിലെത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എഐവൈഎഫ് പ്രവർത്തകർ തൃക്കരിപ്പൂർ ടൗണിൽ നൈറ്റ് മാർച്ച് നടത്തി.
തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം എ ഐ വൈ എഫ് കാസർകോട് ജില്ലാ ജോയിൻ്റ് സെക്രട്ടറി ധനീഷ് ബിരിക്കുളം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ടി നസീർ അധ്യക്ഷത വഹിച്ചു. സി പി ഐ തൃക്കരിപ്പൂർ ലോക്കൽ സെക്രട്ടറി എം പി ബിജീഷ് സംസാരിച്ചു.
ടൗൺ കേന്ദ്രീകരിച്ച് നടന്ന നൈറ്റ് മാർച്ചിന് മണ്ഡലം സെക്രട്ടറി കെ വി ദിലീഷ്, ശ്രീജേഷ് മാണിയാട്ട്, നിതിൻ ഇടയിലെക്കാട്, ബജിത്ത് വി വി, ശ്രുതി ടി വി, അജേഷ് ഇ, രജീഷ് യു, അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

