Site iconSite icon Janayugom Online

കേരള ബാങ്ക് വികസനത്തിന്റെ കേന്ദ്ര ബിന്ദു: ഡോ തോമസ് ഐസക്ക്

സംസ്ഥാനത്തിന് മുന്നോട്ടു പോകാനുള്ള കരുത്താണ് കേരള ബാങ്ക് അടക്കം സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ല ധനകാര്യ സ്ഥാപനങ്ങളെന്ന് മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. കേരള വികസനത്തിന്റെ കേന്ദ്ര ബിന്ദുവെന്ന നിലയില്‍ രൂപപ്പെട്ട കേരള ബാങ്കിന് സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനം, കാര്‍ഷിക സംരംഭക വികസനം എന്നീ മേഖലകളിലെല്ലാം മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്ക് ഭരണസമിതി അംഗങ്ങൾ, ബോർഡ് ഓഫ് മാനേജ്‌മെന്റ് അംഗങ്ങൾ, ചീഫ് ജനറൽ മാനേജർമാർ, ജനറൽ മാനേജർമാർ എന്നിവർക്കായി എറണാകുളം ബോൾഗാട്ടി പാലസിൽ സംഘടിപ്പിച്ച ദ്വിദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടനിലക്കാരുടെ പങ്കാളിത്തമില്ലാത്ത പുതിയ സംരംഭക മാതൃകയായ പ്ലാറ്റ്‌ഫോം കോ–-ഓപ്പറേറ്റീവ്‌സ്’കളുടെയും സൂഷ്മ ചെറുകിട സംരംഭങ്ങളുടെയും വളർച്ചയ്ക്ക് പ്രത്യേക പദ്ധതികൾ തയ്യാറാക്കാൻ കേരള ബാങ്കിന് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. കേരള ബാങ്ക് പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ അധ്യക്ഷനായി. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം ചാക്കോ, ബോർഡ് ഓഫ് മാനേജ്‌മെന്റ് ചെയർമാൻ വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Cen­tral Point of Ker­ala Bank Devel­op­ment: Dr Thomas Isaac

Exit mobile version