ലോകത്ത് വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ കോവിഡിന്റെ രണ്ടാം ഡോസ് വാക്സിന്‍ വിതരണം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കൊവിഡ് വാക്സിന്റെ രണ്ടാം ഡോസിന്റെ വിതരണം വർദ്ധിപ്പിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർദ്ദേശം നൽകി. ഒമിക്രോൺ വൈറസിനെ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, വെള്ളിയാഴ്ച 73.58 ലക്ഷത്തിലധികം കൊവിഡ്-19 വാക്സിൻ ഡോസുകൾ നൽകി.
ഇതോടെ, രാജ്യത്ത് ഇതുവരെ നല്‍കിയിരിക്കുന്നത് 121.06 കോടി ഡോസ് വാക്സിനാണ്.
English Summary: Central proposal to increase the supply of the second dose
You may like this video also