Site icon Janayugom Online

കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷ: അപേക്ഷക്ക് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷ സി യു ഇ ടി വഴി ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാൻ ജെ എൻ യു, ഡൽഹി സർവകലാശാല, ജാമിഅ മില്ലിയ്യ തുടങ്ങിയ പ്രമുഖ സർവകലാശാലകൾ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

10, 12 ബോർഡ് പരീക്ഷകളുടെ മാർക്ക് ലിസ്റ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, അപേക്ഷാർഥിയുടെ ഒപ്പ്, ഫോട്ടോയുള്ള തിരിച്ചറിയൽ കാർഡ് (ആധാർ കാർഡ്), കാറ്റഗറി സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ തുടങ്ങിയവയാണ് സമർപ്പിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30ണ്. 

cucet.nta.nic വഴിയാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്യുന്ന മൊബൈൽ നമ്പറിലും ഇ‑മെയിൽ ഐഡിയിലും രജിസ്ട്രേഷൻ ഐഡിയും പാസ്വേഡും ലഭിക്കും. ഇത് ഉപയോഗിച്ച് അക്കൗണ്ട് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ വഴി അപേക്ഷ ഫീസ് അടക്കേണ്ടത്.

Eng­lish Summary:Central Uni­ver­si­ty Entrance Exam­i­na­tion: Cer­tifi­cate is manda­to­ry for application
You may also like this video

Exit mobile version