പ്രണയദിനം (ഫെബ്രുവരി 14) പശു ആലിംഗന ദിനമായി ആചരിക്കാന്‍ കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശം. മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ലക്ഷ്യമെന്നാണ് വിശദീകരണം. ഇന്ത്യൻ സംസ്കാരത്തിന്റെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും ബോർഡ് അറിയിച്ചു.
എല്ലാ പശുസ്‌നേഹികളും ഫെബ്രുവരി 14 കൗ ഹഗ് ഡേ ആയി ആചരിക്കണം. ഗോമാതാവിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്നതിലൂടെ ജീവിതത്തില്‍ സന്തോഷം നിറയുകയും പോസിറ്റീവ് എനര്‍ജി ലഭിക്കുകയും ചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു. ഫെബ്രുവരി ആറിനാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയത്.
Unbelievable #Cowhugday on Valentine’s day pic.twitter.com/KFu5uuSd5A
— Kartikeya Sharma (@kartikeya_1975) February 8, 2023
പാശ്ചാത്യ സംസ്കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നുപോകാൻ ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തിൽ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകും. അതുകൊണ്ട് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാം’’ – സർക്കുലറിൽ പറയുന്നു.
English Summary: Centre asks Indians to hug cows on Feb 14
You may also like this video