ചാലിയാര്‍പ്പുഴയിൽ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി പരേഡ് നടത്തി. വിവിധ തരം കയാക്കുകളിലും സ്റ്റാന്‍ഡ് അപ്പ് പാഡിലിലും ദേശീയ പതാകയുമേന്തിയായിരുന്നു പരേഡ്. കൊളത്തറ ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് മുതല്‍ ഫറോക്ക് പഴയ പാലം വരെയായിരുന്നു കയാക്കിങ് പരേഡ്. ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് പരിപാടി സംഘടിപ്പിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നാല്‍പ്പതോളം ആളുകള്‍ കയാക്കിങ് പരേഡില്‍ പങ്കെടുത്തു. ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക കയാക്കിങ് പരേഡ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഏഴ് മുതല്‍ എണ്‍പത് വയസ്സുവരെയുള്ളവരാണ് പരേഡില്‍ പങ്കെടുത്തത്. ചെറുവണ്ണൂര്‍ ദുരന്ത നിവാരണ സേനാ വോളണ്ടിയര്‍മാരും പരേഡില്‍ പങ്കെടുത്തു. ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് മാനേജിങ് ഡയറക്ടര്‍ റിന്‍സി ഇക്ബാല്‍, പരിശീലകന്‍ പ്രസാദ് തുമ്പാണി, ചെറുവണ്ണൂര്‍ ദുരന്ത നിവാരണ സേനാ പ്രസിഡന്റ് കെ ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
English Summary: Chalyarpuzha becomes colorful by kayaking on Republic Day
You may like this video also