Site iconSite icon Janayugom Online

കേരളാ പോലീസ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ രാജ പ്രമുഖൻ

chambakkulamchambakkulam

പ്രളയവും കോവിഡും തീര്‍ത്ത ആശങ്കകള്‍ക്ക് ശേഷം കരയും കായലും ആവേശത്തില്‍ മുങ്ങി.ചമ്പക്കുളത്താറിന്റെ ഇരുകരകളിലും തടിച്ചു തടിച്ചുകൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി കേരളാ പോലീസ് തുഴഞ്ഞ കുഞ്ചപ്പൻ എം സി മുണ്ടക്കൽ ചമ്പക്കുളം ക്യാപ്റ്റനായിട്ടുള്ള ചമ്പക്കുളം ചൂണ്ടൻ മൂലം ജലോത്സത്തിൽ ഒന്നാം സ്ഥാനം നേടി. ബിജോമോൻ ജോസഫ് മണത്ര ചമ്പക്കുളം ക്യാപ്റ്റനായുള്ള നാടുഭാഗം രണ്ടാം സ്ഥാനവും ജോർജ് ബൈജു ആശാരിപറമ്പിൽ കാരിച്ചാൽ ക്യാപ്റ്റനായ കാരിച്ചാൽ മൂന്നാം സ്ഥാനവും നേടി.

പ്രാഥമിക മത്സരത്തിൽ മൂന്നാം സ്ഥാനത്ത് എത്തിയ വള്ളങ്ങളുടെ സെക്കന്റ് ലൂസേഴ്സ് ഫൈനലിൽ പത്മകുമാർ പി ആർ പുത്തൻപറമ്പിൽ കുട്ടമംഗലം ക്യാപ്റ്റനായ യുബിസി കൈനകരി തുഴഞ്ഞ ജവഹർ തായങ്കരി ഒന്നാം സ്ഥാനം നേടി, സെന്റ് ജോർജ് രണ്ടും ചമ്പക്കുളം 2 മൂന്നും സ്ഥാനം നേടി. രണ്ടാം സ്ഥാനത്ത് എത്തിയവർക്കായുള്ള ലൂസേഴ്സ് ഫൈനൽ മത്സരത്തിൽ സുനിൽ ജോസഫ് വഞ്ചിക്കൽ തത്തമ്പള്ളി ക്യാപറ്റനായുള്ള വാരിയേഴ്സ് ബോട്ട് ക്ലബ് കുട്ടനാട് തുഴഞ്ഞ വീയപുരം പുത്തൻ ചുണ്ടൻ ഒന്നാം സ്ഥാനം നേടി. ആയാപറമ്പ് പാണ്ടി രണ്ടും ആനാരി പുത്തൻ ചുണ്ടുൻ മൂന്നാം സ്ഥാനവും നേടി.

നീണ്ട ഇടവേളകള്‍ക്ക് ശേഷം ഓളപ്പരപ്പിൽ ജലരാജാക്കൻമാര്‍ തുഴയെറിയുന്നത് കാണാൻ പതിനായര കണക്കിന് വള്ളംകളി പ്രേമികളാണ് ചമ്പക്കുളത്തേക്ക് ഒഴുകിയെത്തിയത്. ഉച്ചകഴിഞ്ഞു രണ്ടിന് ജില്ലാ കളക്ടർ രേണു രാജ് പതാക ഉയർത്തി. കൊടിക്കുന്നിൽ സുരേഷ് എംപി മൂലം ജലോത്സവം ഉദ്ഘാടനം ചെയ്തു. തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനായി. മൂലം ജലോൽസവ സമിതി ചെയർമാനും, സബ് കളക്ടറുമായ സൂരജ് ഷാജി സ്വാഗതം പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അമ്പലപ്പുഴ അസിസ്റ്റന്റ് കമ്മീഷണർ ജെ ആശാകുമാരി, ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്ക റെക്ടർ ഫാ. ഗ്രിഗറി ഓണംകുളം എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു. കളിവള്ളങ്ങളുടെ ജലഘോഷയാത്ര കൊടിക്കുന്നിൽ സുരേഷ് എംപി ഫ്ളാഗ് ഓഫ് ചെയ്തു. മൂലം ജലോത്സവ സ്മരണിക മൂലം ജലോത്സവ ജനറൽ കൺവീനർ കുട്ടനാട് തഹസിൽദാർ അൻവർ എസ് ടൂറിസം സയറക്ടർ ന്യൂഹിന് നൽകി പ്രകാശനം ചെയ്തു. സമാപന സമ്മേളന ഉദ്ഘാടനകർമവും, വിജയികൾക്കുള്ള സമ്മാനദാനവും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ നിർവഹിച്ചു.

Eng­lish Sum­ma­ry: Cham­bakku­lam Boat race

You may like this video also

Exit mobile version