Site iconSite icon Janayugom Online

‘ബിപര്‍ജോയ്’; ഞായറാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റ്; കേരളത്തിൽ മഴയും ഇടിയും മിന്നലിനും സാധ്യത

അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം 24 മണിക്കൂറില്‍ ചുഴലിക്കാറ്റായും ഞായറാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായും മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബിപര്‍ജോയ് എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

ജൂൺ 6 മുതൽ 10 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് കേരളത്തിൽ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിക്കുന്നു. ഇന്നും നാളെയും തെക്കൻ, മധ്യ കേരളത്തിൽ മഴ സജീവമാകും. കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Eng­lish Sum­ma­ry: chance for bipor­joy cyclone and heavyrain declared by climate
You may also like this video

Exit mobile version