സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. നാളെ എല്ലാ ജില്ലകളിലും മറ്റന്നാൾ തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.
മൺസൂൺ പാത്തി തെക്കോട്ടു മാറി വീണ്ടും സജീവമായതിനാലും തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാലും അടുത്ത അഞ്ച് ദിവസവും കേരളത്തിൽ വ്യാപക മഴ ലഭിക്കുമെന്നാണ് പ്രവചനം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് തുടരുകയാണ്.
English summary;Chance of heavy rain in the state today; Yellow alert in six districts
You may also like this video;