Site iconSite icon Janayugom Online

ശനിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരള തീരം മുതൽ കർണാടക തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായാണ് മഴയുണ്ടാകുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ജൂൺ 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനങ്ങള്‍ കരുതിയിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Chance of iso­lat­ed heavy rain until Saturday

You may like this video also

Exit mobile version