Site iconSite icon Janayugom Online

ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

rainrain

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് വേനൽച്ചൂടും കാര്യമായ കുറവില്ലാതെ തുടരുകയാണ്. കോട്ടയത്തെ 37.5 ഡിഗ്രി സെൽഷ്യസ് ആണ് ഇന്നലെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന താപനില. പുനലൂർ 37.4,വെള്ളാനിക്കര 37 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയും രേഖപ്പെടുത്തി. 

Eng­lish Sum­ma­ry: Chance of rain at iso­lat­ed places

You may also like this video

Exit mobile version