Site iconSite icon Janayugom Online

സംസ്ഥാനത്ത് അഞ്ചുദിവസം മഴ

അഞ്ചു ദിവസം സംസ്ഥാനത്ത് മിതമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ചയോടുകൂടി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതോടെ ഇപ്പോള്‍ ലഭിക്കുന്നതില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

ശക്തമായ മഴയ്ക്കുള്ള സാധ്യതയെത്തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 1) മഞ്ഞഅലെർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

നാളെ (സെപ്റ്റംബർ 2) ഇടുക്കി ജില്ലയിലും സെപ്റ്റംബർ മൂന്നിന് തിരുവനന്തപുരം ജില്ലയിലും സെപ്റ്റംബർ നാലിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും സെപ്റ്റംബർ അഞ്ചിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടുകയോ അതിന് അനുകൂലമായ കാറ്റ് അറബിക്കടലില്‍ ഉണ്ടാവുകയോ ആണെങ്കില്‍ മഴ ശക്തമാക്കും. ഇപ്പോള്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കിട്ടും. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Eng­lish Sum­ma­ry: Chance of rain in the state
You may also like this video

Exit mobile version