Site icon Janayugom Online

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. കേരളതീരത്തും അതിനോട് ചേർന്ന തെക്ക് കിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത്ഖോസ അറിയിച്ചു. മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ കേരള തീരത്ത് നിന്നും ആരും കടലിൽ പോകരുതെന്നും നിർദേശമുണ്ട്. അതേസമയം കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് അറിയിപ്പിൽ പറയുന്നു.

Eng­lish sum­ma­ry; Chance of strong winds and rain in the state

You may also like this video;

Exit mobile version