Site iconSite icon Janayugom Online

ചാൻസലർ ബിൽ: മുകളിലുള്ളവർ തീരുമാനം എടുക്കട്ടെയെന്ന് ഗവര്‍ണര്‍

ചാൻസലർ വിഷയത്തിലുള്ള ബില്ലിൽ തീരുമാനം എടുക്കില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്ക് മുകളിലുള്ളവർ തീരുമാനം എടുക്കട്ടെയെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാനാണ് ഗവർണറുടെ നീക്കമെന്നാണ് സൂചന. വിദ്യാഭ്യാസം കൺകറന്റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനങ്ങൾക്ക് മാത്രം തീരുമാനം എടുക്കാൻ ആകില്ലെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പറഞ്ഞിരുന്നു. സംസ്ഥാനത്തെ സർവകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റി, അതത് വിഷയങ്ങളിലെ പ്രഗത്ഭരെ നിയമിക്കുന്നതിനായുള്ളതാണ് നിയമസഭ പാസാക്കിയ ബില്‍. 

Eng­lish Sum­ma­ry: Chan­cel­lor Bill: Gov­er­nor let the peo­ple above take the decision

You may also like this video

Exit mobile version