സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമാണ് സാധ്യത. ഇതിന്റെ വേഗത സെക്കൻഡിൽ 20 സെ.മീറ്ററിനും 40 സെ.മീറ്ററിനും ഇടയിലായിരിക്കുമെന്നും ഇന്ന് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. കേരള തീരത്തും തെക്കൻ കമിഴ്നാട് തീരത്തും കടലാക്രമണത്തിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മത്സ്യബന്ധനത്തിന് തടസമില്ല.
English Summary: Chances of another kallakkadal phenomenon
You may also like this video